Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Salim Kumar

ലീ​ഡ​റു​ടെ ശേ​ഷി​പ്പു​ക​ൾ ഉ​ള്ളി​ൽ​പ്പേ​റി​യ കോ​ൺ​ഗ്ര​സു​കാ​ര​ൻ; കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സു​കാ​ര​നാ​യ​തി​ന്‍റെ പേ​രി​ൽ മാ​ത്രം വ​ന്നു​ചേ​രാ​ത്ത ഒ​ന്നി​നെ​യും ന​ഷ്ട​ങ്ങ​ളാ​യി കാ​ണാ​ത്ത ധൈ​ര്യ​ത്തി​ന്‍റെകൂ​ടി പേ​രാ​യി​രു​ന്നു സ​ലിം കു​മാ​റെന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ലീ​ഡ​റു​ടെ ശേ​ഷി​പ്പു​ക​ൾ ഉ​ള്ളി​ൽ​പ്പേ​റി​യ കോ​ൺ​ഗ്ര​സു​കാ​ര​ൻ. വ്യ​ക്തി​പ​ര​മാ​യി ഹൃ​ദ​യ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന മ​നു​ഷ്യ​നാ​ണ്. കു​ടും​ബ വി​ശേ​ഷ​വും സി​നി​മാ വി​ശേ​ഷ​വും രാ​ഷ്ട്രീ​യ​വും ഒ​രേ നി​ല​യി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന സൗ​ഹൃ​ദ​മാ​യി​രു​ന്നു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും ഓ​ടി​ന​ട​ന്ന് കോ​ൺ​ഗ്ര​സി​നാ​യി പ്ര​ചാ​ര​ണം ന​ട​ത്തി​യ സ​ലിം ഞ​ങ്ങ​ളു​ടെ​യൊ​ക്കെ ഹൃ​ദ​യ​ത്തി​ൽ ത​ന്നെ ജീ​വി​ക്കുമെന്നും അദ്ദേഹം പറഞ്ഞു. മ​ക​ൻ ച​ന്തു​വു​മാ​യു​ള്ള ബ​ന്ധ​വും സ​ലീ​മി​ൽനി​ന്ന് തു​ട​ങ്ങി​യ​താ​ണ്. പ​ക്ഷേ, അ​തി​ന് തു​ട​ക്ക​മേ​യു​ള്ളൂ, അ​വ​സാ​ന​മി​ല്ല, സ​ലീ​മി​ന്‍റെ ത​മാ​ശ​ക​ൾ പോ​ലെ, ഒ​രു ചി​രി​യു​ള്ള നോ​വാ​യി ക​ട​ന്നു​പോ​യ പ്രി​യ സു​ഹൃ​ത്തി​ന് മു​ന്നി​ൽ പ്ര​ണാ​മം- കെ.സി പറഞ്ഞു.

Kerala

പ​റ​വൂ​രി​ൽ മാ​റ്റം ഉ​ണ്ടാ​കി​ല്ല, കേ​ര​ള​ത്തി​ൽ മാ​റ്റം ഉ​ണ്ടാ​കും: സ​ലിം കു​മാ​ർ

കൊ​ച്ചി: വൈ​റ​ൽ പ​നി​യു​ടെ ക്ഷീ​ണം അ​വ​ഗ​ണി​ച്ച് വോ​ട്ട് ചെ​യ്ത് സ​ലിം കു​മാ​ർ. ഭാ​ര്യ​ക്കും മ​ക്ക​ള്‍​ക്കു​മൊ​പ്പം എ​ത്തി പ​റ​വൂ​ര്‍ വ​ട​ക്കേ​ക്ക​ര സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സ​ലിം കു​മാ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം ക​ണ്ടി​ട്ട് വ​ള​രെ പോ​സി​റ്റീ​വാ​യാ​ണ് തോ​ന്നു​ന്ന​ത് എ​ന്നാ​ണ് സ​ലിം കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

വൈ​റ​ൽ പ​നി​യാ​യ​തു ആ​കെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​യി​രു​ന്നു. അ​തു​കൊ​ണ്ട് വോ​ട്ട് ചെ​യ്യാ​ൻ പ​റ്റു​മെ​ന്ന് ഞാ​ൻ വി​ചാ​രി​ച്ച​ത​ല്ല. ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ പോ​യി ഇ​ന്ന് വ​ന്ന​തേ​യു​ള്ളു. വോ​ട്ട് ചെ​യ്യാ​ൻ പ​റ്റ​യ​തി​ൽ വ​ലി​യ സ​ന്തോ​ഷം. പ​റ​വൂ​രി​ൽ മാ​റ്റം ഒ​ന്നും ഉ​ണ്ടാ​കി​ല്ല. എ​ന്തൊ​ക്കെ സം​ഭ​വി​ച്ചാ​ലും ഒ​രി​ക്ക​ലും മാ​റ്റം ഉ​ണ്ടാ​വി​ല്ല.

കേ​ര​ള​ത്തി​ൽ മാ​റ്റം ഉ​ണ്ടാ​വും. ജ​യി​ക്കാ​ൻ വേ​ണ്ടി​യ​ല്ലേ പി​ഷാ​ര​ടി​യെ പാ​ല​ക്കാ​ട് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. ആ​ളു​ക​ൾ എ​ന്തോ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​ക്കാ​ര്യം മെ​യ് നാ​ലാം തി​യ​തി മാ​ത്ര​മേ അ​റി​യാ​ൻ പ​റ്റു​ക​യു​ള്ളു. ആ​ൾ​ക്കാ​രു​ടെ പോ​ളിം​ഗ് രീ​തി ക​ണ്ടി​ട്ട് വ​ള​രെ പോ​സി​റ്റീ​വാ​യാ​ണ് തോ​ന്നു​ന്ന​തെന്ന് സ​ലിം കു​മാ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, എ​റ​ണാ​കു​ള​ത്ത് പോ​ളിം​ഗ് 66 ശ​ത​മാ​നം പി​ന്നി​ട്ടു. കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ്.

Kerala

യു​വാ​വി​നെ അ​പ​ഹ​സി​ച്ചു; സ​ലിം​കു​മാ​റി​നെ​തി​രെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​യി​ൽ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന രീ​തി​യി​ൽ സം​സാ​രി​ച്ച ന​ട​ൻ സ​ലിം​കു​മാ​റി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി. നാ​ഷ​ണ​ൽ പ്ലാ​റ്റ്ഫോം ഫോ​ർ ദി ​റൈ​റ്റ്സ് ഓ​ഫ് ദി ​ഡി​സേ​ബി​ൾ​ഡ് ആ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്.

യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്ക​വേ ഒ​രു യു​വാ​വി​നെ പ​രി​ഹ​സി​ച്ച​താ​ണ് വി​വാ​ദ​മാ​യ​ത്. ആ ​കു​ട്ടി​ക്ക് മാ​ന​സി​ക രോ​ഗ​മാ​ണെ​ന്നും ഊ​ളം​പാ​റ​യി​ൽ വെ​ച്ച് ക​ണ്ടു​വെ​ന്നും ഷോ​ക്ക​ടി​ച്ച​പ്പോ​ൾ പ​യ്യ​ന്‍റെ മാ​ന​സി​ക നി​ല ശ​രി​യാ​യി എ​ന്നു​മാ​ണ് സ​ലിം​കു​മാ​ർ പ​റ​ഞ്ഞ​ത്.

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ പ​രി​ഹ​സി​ക്കു​ക​യും സ​മൂ​ഹ​ത്തി​ൽ അ​വ​ർ​ക്കെ​തി​രെ സ്റ്റി​ഗ്മ (മാ​റ്റി​നി​ർ​ത്ത​ൽ) സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ന​ട​ന്‍റെ വാ​ക്കു​ക​ളെ​ന്ന് മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രും എ​ൻ​പി​ആ​ർ​ഡി​യും ചൂ​ണ്ടി​ക്കാ​ട്ടി. 2017-ലെ ​മാ​ന​സി​കാ​രോ​ഗ്യ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ഹാ​സ​ങ്ങ​ളും വി​വേ​ച​ന​വും ശി​ക്ഷാ​ർ​ഹ​മാ​ണ്.

 

Latest News

Corehub Up